മൗണ്ടൻ വ്യൂ, കാലിഫോർണിയ
മൗണ്ടൻ വ്യൂ അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് സാന്താ ക്ലാര കൗണ്ടിയിലെ ഒരു നഗരമാണ്. സാന്താക്രൂസ് മലനിരകളുടെ കാഴ്ചപ്പാടുള്ളതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ഒരു സ്റ്റേജ്കോച്ച് സ്റ്റോപ്പ് എന്ന നിലയിൽ നിന്നുള്ള ആരംഭത്തിൽനിന്ന്, കാൽനട സൌഹൃദമായ നഗരകേന്ദ്രവും 74,066 ജനസംഖ്യയുമുള്ള ഒരു വലിയ നഗരപ്രാന്തപ്രദേശമായി ഇതു വളർന്നു. പാലോ ആൾട്ടോ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ എന്നിവ നഗരത്തിന്റെ വടക്കൻ അതിർത്തിയും ലോസ് അൾട്ടോസ് തെക്കൻ അതിർത്തിയും മോഫെറ്റ് ഫെഡറൽ എയർഫീൽഡ്, സണ്ണിവെയിൽ എന്നിവ നഗരത്തിന്റെ കിഴക്കൻ അതിർത്തിയുമാണ്.
Read article